മേടം: പ്രവർത്തനങ്ങളിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം പകരും.......
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്സണൽ സ്റ്റാഫായി നിയമിക്കപ്പെട്ട സഹോദരീഭർത്താവ് ബെന്നി തോമസ് രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. ......
വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ......
കൊച്ചി: മലയാളികളുടെ പ്രിയനടൻ സലിംകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. പറവൂർ ചിറ്റേത്തുകരയിലെ ‘ലാഫിങ് വില്ല’യിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങുകൾ നടന്നു. ......
മെക്സിക്കോ: ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ച് പുരുഷന്മാരെ ലക്ഷ്യമാക്കി സാമ്പത്തിക തട്ടിപ്പും കൊലപാതകവും നടത്തിയെന്നാരോപിച്ച് യുഎസ്-മെക്സിക്കൻ ഇരട്ട പൗരത്വമുള്ള അറോറ ഫെൽപ്സ് (44)യെ എഫ്ബിഐ അറസ്റ്റ് ചെയ്തു. പരിചയപ്പെടുന്ന പുരുഷന്മാർക്ക് ലഹരിമരുന്നുകളും ഗുളികകളും നൽകി ബോധരഹിതരാക്കിയ ശേഷം അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സോഷ്യൽ സെക്യൂരിറ്റി രേഖകൾ എന്നിവ കൈക്കലാക്കുകയായിരുന്നു പ്രതിയുടെ രീതിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ഇതിനകം കുറഞ്ഞത് 11 പേർ എങ്കിലും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. ......
അശ്വതി: തർക്കങ്ങളും വാഗ്വാദങ്ങളും ഒഴിവാക്കുന്നതാണ് ഉചിതം. തെറ്റായ ആരോപണങ്ങളിൽ നിന്ന് മോചിതനാകുന്നത് ആശ്വാസം പകരും.
ഭരണി: അമിതമായ കോപം നിയന്ത്രിക്കേണ്ടതുണ്ട്. ......
ന്യൂഡൽഹി: രാജ്യത്തെ ആകെ ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ചരിത്രത്തിലാദ്യമായി ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ 2.1 എന്ന പരിധിക്കും താഴെയെത്തിയതായി കേന്ദ്ര സർക്കാരിന്റെ പുതിയ റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട 2024-ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
ഒരു സ്ത്രീയുടെ ജീവിതകാലത്ത് ജനിക്കാനിടയുള്ള കുട്ടികളുടെ ശരാശരി എണ്ണത്തെയാണ് ആകെ ജനനനിരക്ക് എന്ന് വിളിക്കുന്നത്. ......
തൃശൂർ: ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണത്തിൽ അഗതിമന്ദിരത്തിൽ കഴിയുന്ന ഭർത്താവിനെയും ക്വട്ടേഷൻ ഏറ്റെടുത്ത യുവാവിനെയും ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. തണ്ടാശ്ശേരി സ്വദേശി ഷിബു ജോർജ് (50), വിഷ്ണു (19) എന്നിവരാണ് പിടിയിലായത്. ......
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോഴും മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. കുവൈത്തിലും ബഹ്റൈനിലും ഉണ്ടായ ആക്രമണങ്ങളെത്തുടർന്ന് സഖ്യകക്ഷികൾക്കുണ്ടായ നാശനഷ്ടങ്ങൾ നികത്താൻ ഇറാന്റെ മരവിപ്പിച്ച ആസ്തികൾ ഉപയോഗിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റോയിട്ടേഴ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഗൾഫ് രാജ്യങ്ങളിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരത്തിനുമായി ഇറാന്റെ സാമ്പത്തിക ആസ്തികൾ വകമാറ്റാനുള്ള സാധ്യതയാണ് യുഎസ് പരിശോധിക്കുന്നത്. ......
ലോക കപ്പ് ഫുട്ബോൾ ടീമിൽ ഇടം നേടിയ മലയാളി കണ്ണൂർ ജില്ലയിലെ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷീദിൻ്റെ കുടുംബത്തിൻ്റെ ആഹ്ലാദത്തിൽ പങ്ക് ചേർന്നു കെഎംസിസി യും.
തഹ്സിൻ ലോക കപ്പിനായി അമേരിക്കയിൽ ആണെങ്കിലും ഖത്തറിലെ വീട്ടിൽ ഉള്ള മാതാപിതാക്കൾ അടക്കമുള്ള കുടുംബക്കാരോടൊപ്പം സന്തോഷ കേക്ക് മുറിച്ചു കൊണ്ട് കെഎംസിസി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി ആഹ്ലാദം പങ്കിട്ടു.
സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പീ എം എ സലാം സാഹിബ്, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ എന്നിവർ
തഹ്സിൻ്റെ പിതാവ് ജംഷീദിനെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. ഖത്തറിൽ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി പ്രവേശനത്തിനായി കാത്തു നിൽക്കുമ്പോഴാണ് ലോക കപ്പിനയുള്ള ഖത്തർ ദേശീയ ടീമിൽ ഇടം കിട്ടിയത്.
ചടങ്ങിൽ റഹീസ് പെരുമ്പ, ഹനീഫ ഏഴാം മൈൽ, ഷഹബാസ് തങ്ങൾ, ഹാഷിം നീർവേലി, നൗഷാദ് മാങ്കടവ്,
ബഷീർ കാട്ടൂർ, അബ്ദുറഹ്മാൻ തലശ്ശേരി, അസീസ് കക്കട്ടിൽ, സി കെ റഫീഖ്, യൂനുസ് ശാന്തിഗിരി, മുഹ്സിൻ കമ്പിൽ, ഫവാസ് പി എൻ പി, സമീർ കക്കാട് എന്നിവർ സംബന്ധിച്ചു.
മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലെ ഫുട്ബോൾ കളിക്കാരനും കേരള ജൂനിയർ ടീമിലെ അംഗവുമായിരുന്നു തഹ്സിൻ്റേ പിതാവ് ജംഷീദ്. ......